15,200 ന് മുകളില്‍ നിഫ്റ്റി ക്ലോസ്‌ചെയ്തു;1,148 പോയന്റ് നേട്ടത്തോടെ സെന്‍സ്ക്‌സ്

തുടര്‍ച്ചയായി മൂന്നാം ദിവസവും മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്ത് ഓഹരിസൂചികകള്‍. മൂന്നാം ദിനത്തിലും മികച്ച നേട്ടമുണ്ടാക്കിയതോടെ സെന്‍സെക്‌സ് പിന്നെയും 51,000 കടന്നു.

സാമ്പത്തികമേഖലയുടെ ഉണര്‍വും ആഗോളതലത്തില്‍ ബോണ്ട് ആദായം സ്ഥിരതയാര്‍ജിച്ചതും വിപണിയെ സ്വാധീനിച്ചു. മാര്‍ക്കറ്റ് ഇടിയുമ്പോള്‍ കൂടുതല്‍ വാങ്ങിക്കൂട്ടുകയെന്ന തന്ത്രവും നിക്ഷേപകര്‍ പയറ്റിയതോടെ വിപണി കുതിക്കുക തന്നെ ചെയ്തു.

സെന്‍സെക്സ് 1,147.76 പോയന്റ് നേട്ടത്തില്‍ 51,444.65ലും നിഫ്റ്റി 326.50 പോയന്റ് ഉയര്‍ന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1142 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.

Top