മുംബൈ: ഓഹരി വിപണിക്ക് ആശ്വാസം. രണ്ടുദിവസത്തെ വില്‍പ്പന സമ്മര്‍ദത്തിനുശേഷം ഓഹരി സൂചികകള്‍ നേട്ടത്തിലാണ് അവസാനിച്ചത്. ഓഹരി വിപണി 236.52 പോയന്റ് ഉയര്‍ന്ന് 41,216.14ലിലും നിഫ്റ്റി 76.40 പോയന്റ് നേട്ടത്തില്‍ 12,170.90ലുമാണ് വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1372 ഓഹരികള്‍ നഷ്ടത്തിലും 1094 ഓഹരികള്‍ നേട്ടത്തിലുമാണ് അവസാനിച്ചത്. അതേസമയം 189 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് തുടരുന്നത്.
വിപണിക്ക് നേട്ടമുണ്ടാക്കിയത് ഗെയില്‍, ജെഎസ്ഡബ്ല്യു, ഭാരതി ഇന്‍ഫ്രടെല്‍, എന്‍ടിപിസി, മാരുതി സുസുകി തുടങ്ങിയ
ഓഹരികളാണ്. എഫ്എംസിജി വിഭാഗം സൂചിക ഒഴികെയുള്ളവയെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
യെസ് ബാങ്ക്, ബ്രിട്ടാനിയ, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. സ്മോള്‍ ക്യാപ് ആകട്ടെ 0.18ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.