നിഫ്റ്റി 15,800ന് മുകളില്‍; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ മികച്ച നേട്ടം. നിഫ്റ്റി 15,800ന് മുകളിലെത്തി. സെന്‍സെക്സ് 228 പോയന്റ് നേട്ടത്തില്‍ 52,528ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച മണ്‍സൂണ്‍ പ്രതീക്ഷയും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലുണ്ടായ ഇടിവും വാക്സിനേഷനുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, റിലയന്‍സ്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നിഫ്റ്റി സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്. മെറ്റല്‍ സൂചിക 1.5ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6 ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്.

ബിഇഎംഎല്‍, ബിഎച്ച്ഇഎല്‍, സിജി പവര്‍, കൊച്ചിന്‍ ഷിപ്പിയാഡ്, ഡിഎല്‍എഫ്, സണ്‍ ടിവി തുടങ്ങി 57 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

 

Top