സെന്‍സെക്സ് 63.29 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 63.29 പോയന്റ് നഷ്ടത്തില്‍ 30,609.30ലും നിഫ്റ്റി 10.20 പോയന്റ് താഴ്ന്ന് 9029.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1211 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1109 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.

ടൈറ്റാന്‍ കമ്പനി, ജെഎസ് ഡബ്ലിയു സ്റ്റീല്‍, അള്‍ട്രടെക്ക് സിമെന്റ്, ശ്രീ സിമെന്റ്സ്,ഐഷര്‍ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, സണ്‍ ഫാര്‍മ,ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐടി, ഫാര്‍മ വിഭാഗങ്ങളിലെ സൂചികകളാണ് വില്പന സമ്മര്‍ദം നേരിട്ടത്. മെറ്റല്‍ സൂചിക 2.5ശതമാനം ഉയര്‍ന്നു. വാഹനം, ബാങ്ക്, എഫ്എംസിജി, ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.6 മുതല്‍ 1.2ശതമാനംവരെയും നേട്ടമുണ്ടാക്കി.

Top