ഓഹരി സൂചികകളില്‍ മുന്നേറ്റം; സെന്‍സെക്സ് 50,000വും തിരിച്ചുപിടിച്ചു

മുംബൈ: നാലാമത്തെ ദിവസവും ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 50,000വും നിഫ്റ്റി 15,000വും വീണ്ടും തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 510 പോയന്റ് ഉയര്‍ന്ന് 50,244ലിലും നിഫ്റ്റി 145 പോയന്റ് നേട്ടത്തില്‍ 15,009ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ തീരുമാനവും ആഗോള വിപണികളിലെ നേട്ടവുമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1151 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 201 ഓഹരികള്‍ നഷ്ടത്തിലുമാണ്. 43 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ടൈറ്റാന്‍, അംബുജ സിമെന്റ്‌സ് തുടങ്ങി 36 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

 

Top