മുംബൈ:ആഭ്യന്തര സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 260.59 പോയിന്റ് നേട്ടത്തില്‍ 35,547.33ലും നിഫ്റ്റി 61.50 പോയിന്റ് ഉയര്ന്ന് 10,772ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 85 പോയന്റോളം നേട്ടമുണ്ടാക്കി.
ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1318 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ലുപിന്‍, ഭാരതി എയര്‍ടെല്, ഏഷ്യന്‍ പെയിന്റ്‌സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.