മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 97.03പോയിന്റ് 36227.14ലിലും നിഫ്റ്റി 47.10 പോയിന്റ് നഷ്ടത്തില്‍ 10930.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മെറ്റല്‍, റിയാല്‍റ്റി, ഓട്ടോ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബാങ്ക്, എഫ്എംസിജി ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
ബിഎസ്ഇയിലെ 538 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2115 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്‌സിസ് ബാങ്ക്, വിപ്രോ, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ് കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.