ഓഹരി സൂചികകളില്‍ നഷ്ടം;സെന്‍സെക്‌സ് 187 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 39 പോയിന്റ് താഴ്ന്ന് 36187ലും, നിഫ്റ്റി 28 പോയിന്റ് നഷ്ടത്തില്‍ 10901ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1377 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബന്ധന്‍ ബാങ്കിന്റെ ഓഹരി വില 20 ശതമാനമിടിഞ്ഞു.

ഇന്‍ഫോസിസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ബാജാജ് ഓട്ടോ, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

കൊട്ടക് മഹീന്ദ്ര, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, ഭാരതി എയര്‍ടെ, സിപ്ല, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top