മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 299 പോയിന്റ് ഉയര്‍ന്ന് 36521.10ലും, നിഫ്റ്റി 77.8 പോയിന്റ് നേട്ടത്തില്‍ 11008.3ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1059 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1610 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ചില സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. ആഗോള കാരണങ്ങളാണ് വിപണിക്ക് തുണയായത്.
യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.