മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 107.98 പോയിന്റ് നേട്ടത്തില്‍ 33,174.39ലും നിഫ്റ്റി 51.30 പോയിന്റ് ഉയര്‍ന്ന് 10,182ലുമാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് 1.3ശതമാനം നേട്ടമുണ്ടാക്കി.
ബിഎസ്ഇയിലെ 1839 ഓഹരികള്‍ നേട്ടത്തിലും 814 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, ടിസിഎസ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.