ഓഹരി വിപണി നഷ്ടത്തോടെ തുടക്കമായി;സെന്‍സെക്‌സ് 150 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 150 പോയിന്റ് നഷ്ടത്തില്‍ 38092ലും, നിഫ്റ്റി 38 പോയിന്റ് താഴ്ന്ന് 11498ലുമെത്തി. ബിഎസ്ഇയിലെ 543 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 574 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top