ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു;സെന്‍സെക്‌സ് 147.01 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 147.01 പോയിന്റ് ഉയര്‍ന്ന് 38389.82ലും, നിഫ്റ്റി 52.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1164 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓട്ടോ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വാങ്ങിയതാണ് വിപണിക്ക് തുണയായത്.
ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ലുപിന്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ്, എസ്ബിഐ, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, ടെക് മഹിന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top