മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ ആശ്വാസം. സെന്‍സെക്‌സ് 304.83 പോയിന്റ് നേട്ടത്തില്‍ 37717.96ലും, നിഫ്റ്റി 82.40 പോയിന്റ് ഉയര്‍ന്ന് 11369.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1140 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1516 ഓഹരികള്‍ ഷ്ടത്തിലുമായിരുന്നു.
ബാങ്ക്, എഫ്എംസിജി, ഇന്‍ഫ്ര, മെറ്റല്‍, ഫാര്‍മ വിഭാഗങ്ങളിലെ കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. പവര്‍ ഗ്രിഡ് കോര്‍ പ്, ഐടിസി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ലുപിന്‍, വേദാന്ത, എല്‍ആന്റ്ടി, വിപ്രോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.