മുംബൈ: ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. സെന്‍സെക്‌സ് 183 പോയന്റ് താഴ്ന്ന് 37668ലും ,നിഫ്റ്റി 56 പോയിന്റ് നഷ്ടത്തില്‍ 11378ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 326 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം പ്രകടമാണ്. സിപ്ല, യുപിഎല്‍്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്മ, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.