ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 193 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ:കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 193 പോയിന്റ് നേട്ടത്തില്‍ 37857ലും, നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 11437ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 415 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 104 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റാ സ്റ്റീല്‍, ഐടിസി, വേദാന്ത, ലുപിന്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഗെയില്‍, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Top