മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 149 പോയിന്റ് ഉയര്‍ന്ന് 3879 ലിലും, നിഫ്റ്റി 36 പോയിന്റ് നേട്ടത്തില്‍ 11717 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ് ഇയിലെ 398 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 112 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, ഐടി, മെറ്റല്‍, ഇന്‍ഫ്രാ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.
വിപ്രോ, സണ്‍ ഫാര്‍മ,ലുപിന്‍, ഡോ റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ,പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, സിപ്ല, എച്ച് ഡി ഫ്‌സി ബാങ്ക്, എസ് ബി ഐ, ഐടി സി , ടി സി എസ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.