ഓഹരി സൂചികകള്‍ക്ക് തിരിച്ചടി;സെന്‍സെക്‌സ് 332.55 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകള്‍ക്ക് തിരിച്ചടി. നിഫ്റ്റി 11,600ന് താഴെപ്പോയി. സെന്‍സെക്‌സാകട്ടെ 300 പോയന്റിലേറെ നഷ്ടത്തിലുമായി.
എഫ്എംസിജി കമ്പനികളുടെ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബാങ്ക്, ഐടി, ഫാര്‍മ, ഊര്‍ജം, ഇന്‍ഫ്ര വിഭാഗങ്ങളിലെ ഓഹരികളില്‍ പലതും നഷ്ടത്തിലായി.

332.55 പോയിന്റ് നഷ്ടത്തില്‍ 38312.52ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 98.10 പോയിന്റ് താഴ്ന്ന് 11582.40ലിലും, ബിഎസ്ഇയിലെ 1347 കമ്പനികളുടെ ഓഹരികള്‍നേട്ടത്തിലും 1409 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ലുപിന്‍, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Top