നിഫ്റ്റിയും സെന്‍സെക്‌സും നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് നേരിയ നഷ്ടത്തില്‍ ഓഹരി വിപണി ക്ലേസ് ചെയ്തു. സെന്‍സെക്സ് 37.38 പോയന്റ് താഴ്ന്ന് 38,369.63ലും നിഫ്റ്റി 14.10 പോയന്റ് നഷ്ടത്തില്‍ 11308.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്സിഎല്‍ ടെക്, എസ്ബിഐ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top