സെന്‍സെക്‌സ് 151 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ആഗോള വ്യാപകമായുണ്ടായ വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് 151 പോയിന്റ് താഴ്ന്ന് 34,797ലും നിഫ്റ്റി 63 പോയിന്റ് നഷ്ടത്തില്‍ 10570ലുമാണ് വ്യാപാരം നടക്കുന്നത്.ജപ്പാനിലെ നിക്കി, ചൈനയിലെ ഷാങ്ഹായ്, ഹോങ്കോങിലെ ഹാങ് സെഗ്, ദക്ഷിണ കൊറിയയിലെ കോസ്പി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്.

ബിഎസ്ഇയിലെ 531 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 852 ഓഹരികള്‍ നഷ്ടത്തിലുമാണ്.കോള്‍ ഇന്ത്യ, എംആന്റ്എം, പവര്‍ ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, സണ്‍ ഫാര്‍മ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top