ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം;സെന്‍സെക്‌സ് 518 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 518 പോയിന്റ് താഴ്ന്ന് 35,457ലും നിഫ്റ്റി 155 പോയിന്റ് നഷ്ടത്തില്‍ 10,703ലുമെത്തി.

ബിഎസ്ഇയിലെ 286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1038 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്‍ആന്റ്ടി, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ആഗോള വ്യാപകമായുള്ള വില്‍പന സമ്മര്‍ദമാണ് ഓഹരി വിപണിയെ ബാധിച്ചത്.

Top