ഓഹരി വിപണിക്ക് വന്‍ നഷ്ടം;സെന്‍സെക്‌സിന് നഷ്ടമായത് 806 പോയിന്റ്

മുംബൈ: ഓഹരി വിപണിക്ക് വന്‍ നഷ്ടം. സെന്‍സെക്‌സിന് നഷ്ടമായത് 806 പോയിന്റ് നിഫ്റ്റിയാകട്ടെ 10,600ന് താഴെപ്പോകുകയും ചെയ്തു. സെന്‍സെക്‌സ് 35,169.16ലും, നിഫ്റ്റി 259 പോയിന്റ് നഷ്ടത്തില്‍ 10,599.25ലുമാണ് ക്ലോസ് ചെയ്തത്.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എല്‍ആന്റ്ടി, ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

റിലയന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

അസംസ്‌കൃത എണ്ണ വില 85 ഡോളര്‍ കടന്നതോടെ ആഗോള വ്യാപകമായുണ്ടായ വില്‍പന സമ്മര്‍ദമാണ് ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യമിടിവാണ് മറ്റൊരു കാരണം. അമേരിക്കയിലെ ബോണ്ട് വിപണി ആകര്‍ഷകമായതും അതേ തുടര്‍ന്ന് വികസ്വര രാജ്യങ്ങളിലെ കറന്‍സികള്‍ വ്യാപകമായി വിറ്റൊഴിഞ്ഞതും സൂചികകളില്‍ പ്രതിഫലിച്ചു.

Top