ഓഹരി സൂചികകള്‍ നഷ്ടത്തില്‍ അവസാനിച്ചു

sensex

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 1495 പോയിന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 480 പോയിന്റും താഴ്ന്നു. ദിവാന്‍ ഹൗസിങ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് കമേഴ്‌സ്യല്‍ പേപ്പറില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഓഹരി വിപണിയെ കനത്ത നഷ്ടത്തിലാക്കിയത്.

ഫിനാന്‍ഷ്യല്‍ ഓഹരികളാണ് കൂപ്പുകുത്തിയത്. ഡിഎച്ച്എഫ്എലിന്റെ ഓഹരി വില 50 ശതമാനത്തോളം ഇടിഞ്ഞു. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഐടിസി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ഇന്ത്യബുള്‍ ഹൗസിങ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ലുപിന്‍, ഡിഎച്ച്എഫ്എല്‍, മാരുതി സുസുകി, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top