നിഫ്റ്റി 60.70 പോയന്റ് നേട്ടത്തില്‍ 11274.70ല്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ക്ലോസ് ചെയ്തു. സെന്‍സെക്സ് 141.50 പോയന്റ് ഉയര്‍ന്ന് 38,182.08ലും നിഫ്റ്റി 60.70 പോയന്റ് നേട്ടത്തില്‍ 11274.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സിപ്ല, എല്‍ആന്‍ഡ്ടി, എംആന്‍ഡ്എം, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഐഷര്‍മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ബിപിസിഎല്‍, റിലയന്‍സി ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top