മുംബൈ: സെന്‍സെക്‌സ് 218.78 പോയിന്റ് നഷ്ടത്തില്‍ 34981.02ലും നിഫ്റ്റി 73.20 പോയിന്റ് താഴ്ന്ന് 10526.80ലും വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1511 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഊര്‍ജം, ബാങ്കിങ് എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായിരിക്കുന്നത്.
അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഹീറോമോട്ടോര്‍കോര്‍പ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എംആന്റ്എം, ഐഒസി, ഹിന്‍ഡാല്‍കോ, വിപ്രോ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.