മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ അവസാനിപ്പിച്ചു. സെന്‍സെക്സ് 192.35 പോയിന്റ് ഉയര്‍ന്ന് 36,578.96ലും നിഫ്റ്റി 54.90 പോയിന്റ് നേട്ടത്തില്‍ 10,961.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 930 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1651 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഊര്‍ജം, ഐടി, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വാഹനം, ഇന്‍ഫ്ര, എഫ്എംസിജി ഓഹരികള്‍ നഷ്ടത്തിലായി.