പരമദരിദ്ര രാജ്യമായ നൈജര്‍ കൊടുംപട്ടിണിയിലേക്ക്

ലോകത്തേറ്റവും ദരിദ്രവും സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന രാജ്യങ്ങളിലൊന്നായ നൈജര്‍ നീങ്ങുന്നത് അതിരൂക്ഷമായ പട്ടിണി സാഹചര്യത്തിലേക്കെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ ഏകോപന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.

വരും മാസങ്ങളില്‍ നൈജറിലെ 2.3 മില്ല്യണ്‍ ജനങ്ങള്‍ വലിയ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുമെന്നാണ് മുന്നറിയിപ്പ്, അതില്‍ത്തന്നെ 1.6 മില്ല്യണ്‍ ജനങ്ങള്‍ മെയ് മാസത്തോടെ തന്നെ അതിരൂക്ഷമായ ഭക്ഷണ ദൗര്‍ലഭ്യം നേരിടുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രവചിച്ചിരുന്നതിലും ഗുരുതരമായിരിക്കുകയാണ് സാഹചര്യമെന്നാണ് വിലയിരുത്തല്‍.

Top