അബുജ: ബോക്കോഹറാം തീവ്രവാദികള്‍ തടവിലാക്കിയ 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു.
മൂന്ന് വര്‍ഷം മുമ്പ് നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് 276 പെണ്‍കുട്ടികളെയാണ് ബോക്കോഹറാം തട്ടികൊണ്ടു് പോയത്. ഇവരില്‍ നിന്ന് 82 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നതെന്ന് നൈജീരിയ അറിയിച്ചു.
പെണ്‍കുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന പ്രസിഡന്റ് മുഹമ്മദു ബുഹാരി പുറത്തിറക്കി.
നൈജീരിയന്‍ സര്‍ക്കാറും ബോക്കോഹറാമും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മോചനത്തിനായി തടവിലുള്ള തീവ്രവാദികളെ വിട്ടുകൊടുത്തോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എകദേശം 195 പെണ്‍കുട്ടികള്‍ ഇപ്പോഴും ബോക്കോഹറാമിന്റെ തടവിലാണ്.
തീവ്രവാദികളില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടികള്‍ നിലവില്‍ നൈജീരിയന്‍ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. കാമറോണ്‍ അതിര്‍ത്തിയിലുള്ള ഒരു മിലിട്ടറി ബേസിലാണ് ഇവര്‍ ഇപ്പോഴുള്ളതെന്നാണ് സൂചന.