ഇരട്ട ചാവേർ ബോംബ് സ്ഫോടനക്കേസിൽ നൈജീരിയയിൽ 31 പേർ കൊല്ലപ്പെട്ടു

നൈജീരിയ: ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനക്കേസില്‍ നൈജീരിയയില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ബോക്കോ ഹറമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഡാമോബയില്‍ രണ്ട് ആത്മഹത്യാ ആക്രമണങ്ങളും റോക്കറ്റ് ഉപയോഗിച്ച് ആക്രമിച്ച സ്‌ഫോടനങ്ങളും നടന്നതായി പ്രാദേശിക സേന നേതാവ് ബാബകുര കൊലോ പറഞ്ഞു.ഈദുല്‍ ഫിത്തര്‍ അവധി ദിനാഘോഷത്തോടനുബന്ധിച്ച് മടങ്ങിവരുന്ന ജനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക ഉദ്യോഗസ്ഥന്‍ ബാബകുര കോലോ പറഞ്ഞു.നഗരത്തില്‍ നിന്ന് 88 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ മെയ്തുഗുരിയില്‍ സംസാരിക്കുകയായിരുന്നു കോലോ31 പേരാണ് മരിച്ചെങ്കിലും മരണസംഖ്യ ഇനിയും സാധ്യതയുണ്ട്.പരിക്കേറ്റവരില്‍ പലരും അതിജീവിക്കാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Top