രാത്രിയാത്രാ നിരോധനം: സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് താങ്ങാനാകാത്തതെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് താങ്ങാനാകാത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മേല്‍പ്പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ദേശീയ പാതയില്‍ രാത്രിയാത്രക്കായി ദേശീയ പാതയില്‍ മേല്‍പാലം നിര്‍മ്മിക്കണമെന്നായിരുന്നു സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശം.

Top