ഒമിക്രോണ്‍ ഭീതി; ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ

ലക്‌നോ: ഒമിക്രോണ്‍ വ്യാപന ആശങ്കയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. യു.പിയില്‍ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.

വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവക്ക് 200ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടുമാസത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് അലഹബാദ് ഹൈകോടതി നിര്‍ദേശിച്ചതിന് പിറ്റേന്നാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശില്‍ രണ്ട് ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ നേരത്തേ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

Top