കർണാടകയിലെ രാത്രികാല കർഫ്യൂ നീക്കം ചെയ്തു

ബംഗളൂരു : കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ കോറോണ വൈറസിന്റെ പുതിയ വകഭേദം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ രാത്രി 11 മുതല്‍ വെളുപ്പിന് 5 വരെയാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ രാത്രി കര്‍ഫ്യൂവിന്റെ ആവശ്യമില്ലെന്ന പൊതു വികാരം കണക്കിലെടുത്താണു തീരുമാനം പുനഃപരിശോധിക്കുന്നതെന്നു മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു.

മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ജനം സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളും കര്‍ഫ്യൂവിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളി ആരോഗ്യമന്ത്രി സുധാകര്‍ രംഗത്തെത്തുകയും ചെയ്തു. രാത്രികാലങ്ങളില്‍ പബ്ബിലും ബാറുകളിലും ചെറുപ്പക്കാരുടെ സാന്നിധ്യം കൂടിയതാണ് ഇംഗ്ലണ്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അത് തടയിടാനാണ് ആ സമയത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതെന്നും പറഞ്ഞിരുന്നു.

Top