ഇടുക്കി: ഇടുക്കി രാജാപ്പാറയിലെ നിശാപാര്‍ട്ടിക്ക് ബെല്ലി ഡാന്‍സ് നര്‍ത്തകി യുക്രൈന്‍ സ്വദേശിനി എത്തിയത് വീസാ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്ആര്‍ആര്‍ഒ) നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ടൂറിസ്റ്റ് വിസയിലെത്തി പ്രതിഫലം വാങ്ങിയതാണ് നര്‍ത്തകി വിസാ ചട്ടം ലംഘിച്ചത്. ടൂറിസ്റ്റ് വീസയിലെത്തിയ ആള്‍ക്ക് പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നതിനും, പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഈ ചട്ടം നര്‍ത്തകി ലംഘിച്ചെന്ന് എഫ്ആര്‍ആര്‍ഒയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇടുക്കി എസ്പിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് എഫ്ആര്‍ആര്‍ഒ അന്വേഷണം നടത്തിയത്. യുക്രൈന്‍ സ്വദേശിയായ ഗ്ലിംഗാ വിക്‌റ്റോറ ടൂറിസ്റ്റ് വിസയിലാണ് കേരളത്തിലെത്തിയത്.
വിസ അനുസരിച്ച് അടുത്തമാസം അവസാനം വരെ ഇന്ത്യയില്‍ തങ്ങാന്‍ അനുമതിയുണ്ടെങ്കിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ഇവരെ ഉടനെ നാട്ടിലേക്ക് തിരിച്ചയ്ക്കും.