രാത്രികാല കര്‍ഫ്യൂ നീട്ടി ഒമാന്‍

മസ്കറ്റ്: ഒമാനിലെ  രാത്രികാല കര്‍ഫ്യൂ  നീട്ടിയതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി (ഒഎന്‍എ). എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളിലും ഗതാഗത മേഖലയിലും നിയന്ത്രണം വരുത്തിക്കൊണ്ട് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 8 വരെ രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് രാത്രി വിലക്ക് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗബാധയുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 10 ദിവസത്തേയ്ക്ക് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി സുപ്രിം കമ്മിറ്റി അറിയിച്ചു.

‘കൊവിഡ് രോഗബാധയുടെ വ്യാപനം ചെറുക്കുന്നതിനായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 8 വരെ കര്‍ഫ്യു നടപ്പാക്കും. എല്ലാ കടകളും, കോഫീ കടകളും റെസ്റ്റോറന്റുകളും മറ്റ് വ്യാപാര ഔട്ട്‌ലെറ്റുകളും വൈകുന്നേരം 8 മുതല്‍ പുലര്‍ച്ചെ 5 വരെ അടഞ്ഞുകിടക്കും’, പുതിയ നിബന്ധനയില്‍ പറയുന്നു.

രാത്രി വിലക്കില്‍ കൂടുതല്‍ നിയന്ത്രിതവും കര്‍ശനവുമായ നിബന്ധനകളും കൈക്കൊള്ളുമെന്നും ചിലപ്പോള്‍ മുഴുവന്‍ സമയ ലോക്ക്ഡൗണും ഗതാഗതം നിരോധിക്കുകയും ചെയ്യുമെന്ന് സുപ്രിം കമ്മിറ്റി പറഞ്ഞു.

Top