തൃശ്ശൂര്‍: 2020-ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി പതിനാറുകാരനായ നിഹാല്‍ സരിനെ ചെസ് ഡോട്ട് കോം തിരഞ്ഞെടുത്തു. മികച്ച വനിതാ താരമായി കൊനേരു ഹംപിയെയും തിരഞ്ഞെടുത്തു. ചെസ് ഒളിമ്പ്യാഡില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയ ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീം അംഗവും ഏഷ്യന്‍ നേഷന്‍സ് കപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമംഗവുമാണ് നിഹാല്‍. അന്താരാഷ്ട്ര ചെസ് ഫെഡറേഷന് (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂര്‍ണമെന്റില്‍ അണ്ടര്‍-18 വിഭാഗത്തിലും നിഹാല്‍ സ്വര്‍ണം നേടിയിരുന്നു.
കാര്‍പ്പോവ് റാപിഡ് ചെസില്‍ (ഫ്രാന്‍സ്) സ്വര്‍ണം, ലോക ജൂനിയര്‍ സ്പീഡ് ചെസ് ചാമ്പ്യന്‍, ചെസ് ബേസ് ഇന്ത്യയുടെ ജൂനിയര്‍ ചാമ്പ്യന്‍ എന്നീ നേട്ടങ്ങളും പരിഗണിച്ചാണ് പ്രധാന വെബ്സൈറ്റായ ചെസ് ഡോട്ട്കോം നിഹാലിനെ മികച്ച താരമായി തിരഞ്ഞെടുത്തത്. തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിഹാല്‍. ഗോവയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ലിയോണ്‍ ലൂക് മെന്ഡോന്കയെ ജൂനിയര്‍ താരമായി തിരഞ്ഞെടുത്തു.