കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി

high-court

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഒരാഴ്ചയ്ക്കകം 50000 രുപ കെട്ടി വെയ്ക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.

അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കെ.എം ഷാജി ഹര്‍ജി നല്‍കിയിരുന്നു. ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിച്ചത്. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കെ.എം ഷാജി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന പരാതിയിലായിരുന്നു നടപടി.

ആറു വര്‍ഷത്തേയ്ക്കായിരുന്നു കെ.എം ഷാജിയെ അയോഗ്യനാക്കിയത്. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പുറപ്പെടുവിച്ചത്. മുസ്ലീം ലീഗ് എംഎല്‍എ ആയിരുന്നു കെ.എം ഷാജി.

Top