കൊറോണ പ്രതിരോധം; പഞ്ചായത്ത് കോള്‍ സെന്ററില്‍ വോളന്റിയറായി നിഖില വിമല്‍

കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വളന്റിയറായി സിനിമാതാരം നിഖില വിമലും. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് വളന്റിയറായി തളിപ്പറമ്പ് സ്വദേശിയായ താരമെത്തിയത്.

അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരുടെ കോളുകള്‍ അറ്റന്റ് ചെയ്യലും അവരുമായി കുശലം പറയലുമൊക്കെയായി ഏറെ നേരം നടി കോള്‍ സെന്ററില്‍ ചെലവഴിച്ചു.

ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ ഇത്തരം കോള്‍ സെന്ററുകളും ഹോം ഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നിഖില പറഞ്ഞു.

സിനിമ താരങ്ങളും മറ്റു പ്രമുഖരുള്‍പ്പടെയുള്ളവര്‍ വിവിധ ദിവസങ്ങളിലായി കോള്‍ സെന്ററിന്റെ ഭാഗമാകുന്നുണ്ട്. അരവിന്ദന്റ അതിഥികള്‍, മേരാ നാം ഷാജി, ഞാന്‍ പ്രകാശന്‍,അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ താരമാണ് നിഖില.

Top