ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് മലയാള സിനിമയില്‍ നായകനാവുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നവാഗതനായ സുരേഷ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീം ഫൈവ് എന്നാണ് സിനിമയ്ക്ക് പേരു നല്‍കിയിരിക്കുന്നത്.
എന്നാലിതൊന്നുമല്ല ഏറ്റവും പുതിയ വാര്‍ത്ത. തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയാണ് ശ്രീശാന്തിന്റെ നായികയാവുന്നത്. ഒരു സെക്കന്‍ഡ് ക്‌ളാസ് യാത്ര, ഇവന്‍ മര്യാദരാമന്‍, വെള്ളിമൂങ്ങ തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നിക്കി. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഇഷ തല്‍വാറിനെയാണ് ആദ്യം നായികാ വേഷത്തിലേക്ക് പരിഗണിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നടക്കാതെ പോവുകയായിരുന്നു. രഘു രാമവര്‍മ്മ സംവിധാനം ചെയ്ത രാജമ്മ@ യാഹു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് നിക്കി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്
ചിത്രത്തില്‍ ബാബു ആന്റണിയും ഒരു പ്രധാനം വേഷം ചെയ്യുന്നു. ബൈക്ക് സ്റ്റണ്ട് അടക്കമുള്ള ആക്ഷന്‍ രംഗങ്ങളും കൊണ്ട് സന്പുഷ്ടമാണ് സിനിമയെന്ന് അറിയുന്നു. ഈ സിനിമയ്ക്കായി ആയോധന കലയും ശ്രീശാന്ത് പരിശീലിക്കുന്നുണ്ട്. ഗോപി സുന്ദറിന്റേതാണ് സംഗീതം. സെലിബ്‌സ് ആന്‍ഡ് റെഡ് കാര്‍പ്പറ്റിന്റെ ബാനറില്‍ രാജ് സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്.