നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിക്കി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു പരിശോധന നടത്തിയത്.
‘കഴിഞ്ഞ ആഴ്ച്ച പരിശോധനയില്‍ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു വരുന്നു. ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നു. എന്ന ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശങ്ങള്‍ തന്നു പിന്തുണച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയെന്നാണ്’ നിക്കി ഗല്‍റാണി കുറിച്ചിട്ടുള്ളത്.
ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ താന്‍ പാലിച്ചിരുന്നുവെന്നും നടി പറയുന്നു. മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. ഏവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കി വെയ്ക്കുകയും ചെയ്യണം. വീടുകളില്‍ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹ നന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകള്‍ അനുസരിച്ചേ മതിയാകൂവെന്നും നടി പറയുന്നു.