ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭയ്ക്ക് വൈരം കലര്‍ന്ന സമീപനമെന്ന് നിക്കി ഹേലി

ന്യൂയോര്‍ക്ക്: ഇസ്രായേലിനോട് എന്നും വൈരം കലര്‍ന്ന സമീപനമാണ് ഐക്യരാഷ്ട്രസഭയ്‌ക്കെന്ന് യുഎസ് സ്ഥാനപതി നിക്കി ഹേലി. യുഎന്നിന്റ ഈ നയം പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും അവര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അടിയന്തര രക്ഷസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിക്കി.

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി യോഗത്തില്‍ വന്‍ വിമര്‍ശനമാണുയര്‍ന്നത്. മേഖലയിലെ സമാധാനം തകര്‍ന്നുവെന്ന് പലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.

Top