nikon coolpix series

കൊച്ചി: നൂതന സാങ്കേതികവിദ്യയുടെ മികവില്‍ പേരെടുത്ത നിക്കോണ്‍ കോര്‍പറേഷന്‍ ടോകിയോയുടെ ഏറ്റവും പുതിയ ക്യാമറ മോഡലായ നിക്കോണ്‍ കൂള്‍പിക്‌സ് സീരീസ് 2016 വിപണിയിലെത്തിച്ചു.

ഏറ്റവും മനേഹരമായ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായകമായ പോയിന്റ് ആന്റ് ഷൂട്ട്, സ്‌നാപ്പ് ഫീച്ചര്‍ ബ്രിഡ്ജ് ഫീച്ചര്‍, 4കെ അള്‍ട്ര ഹൈഡെഫനിഷന്‍ വീഡിയോ ഫീച്ചര്‍ എന്നിവയാണ് നിക്കോണ്‍ അവതരിപ്പിക്കുന്നത്.

നിക്കോണ്‍ കൂള്‍പിക്‌സ് സീരീസ് 2016 ഏഴു പുതിയ മോഡലുകളാണ് വിപണിയിലെത്തിക്കുന്നത്.

ഡബ്ല്യൂ100 വാട്ടര്‍പ്രൂഫ്, ഷോക്ക്പ്രൂഫ് എന്നീ സവിശേഷതകള്‍ ഉള്ള കോംപാക്റ്റ് ഡിജിറ്റല്‍ക്യാമറ, അണ്ടര്‍വാട്ടര്‍ ഫേസ് ഫ്രേമിംഗ് തുടങ്ങിയ ഇന്റലിജന്റ് ഫീച്ചറുകള്‍ ഏവരേയും ഏറ്റവും മനോഹരമായി ഹൈഡെഫനിഷന്‍ ദൃശ്യങ്ങളും ഫുള്‍എച്ചഡി വീഡിയോകളും വിരല്‍ തുമ്പില്‍ പകര്‍ത്താന്‍ സഹായിക്കുന്നു.

പുതിയ ക്രിയേറ്റിവായ കാര്‍ട്ടൂണ്‍ ഇഫെക്റ്റ്, കളര്‍ഫുള്‍ സ്റ്റാമ്പുകള്‍, ഫ്രേം ഡെക്കറേഷനുകള്‍ മുതലായവ യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

അത്യാധുനിക മൊബിലിറ്റി ബാലന്‍സ്, 120x ഡൈനാമിക് ഫൈന്‍ സൂം പെര്‍ഫോമന്‍സ്, ഇമേജിംഗ് ടെക്‌നോളജി എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുളള ബി700, കയ്യിലൊതുങ്ങുന്ന വലുപ്പത്തില്‍ ബി 500, 35x ഒപ്റ്റിക്കല്‍ സൂം, ടാര്‍ജറ്റ് ഫൈന്‍ഡിംഗ് ഓട്ടോഫോക്കസ്സും 720/30പി ഫോര്‍മാറ്റ് എച്ചഡി മൂവി റെക്കോര്‍ഡുമായിട്ടെത്തുന്ന എ300, മികച്ച ഇമേജ് ക്രിയേഷന് സഹായിക്കുന്ന ഹൈപെര്‍ഫോമന്‍സ് നിക്കോര്‍ ലെന്‍സും ബ്ലര്‍ റിഡക്ഷന്‍ ടെക്‌നോളജിയും അടങ്ങുന്ന എ10 മോഡല്‍, കൂള്‍പിക്‌സ് ഡബ്‌ള്യൂ100, എ100 എന്നീ പുതിയ മോഡലുകള്‍ ആകര്‍ഷകമായ ചുവപ്പ്, കറുപ്പ്, സില്‍വര്‍, പര്‍പ്പിള്‍തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

6,450 രൂപ വിലവരുന്ന കൂള്‍പിക്‌സ് എ100 മുതല്‍ 23,900 രൂപ വിലവരുന്ന കൂള്‍പിക്‌സ് എ10 വരെ ഉള്‍പ്പെടുന്ന വിവിധ ആധുനിക സാങ്കേതികവിദ്യകളുളള ക്യാമറകളാണ് നിക്കോണ്‍ അവതരിപ്പിക്കുന്നത്.

ഫോട്ടോഗ്രാഫി പ്രേമികളുടെ ആവശ്യകത മുന്‍ നിര്‍ത്തി അവരുടെ കഴിവുകളെ ഏറ്റവും മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ രൂപപ്പെടുത്തിയിട്ടുള്ളവയാണ് നിക്കോണ്‍ കൂള്‍പിക്‌സ് സീരീസ് 2016 ക്യാമറകള്‍.

Top