ജയലളിതയുടെ സ്വത്ത് വിവരങ്ങളടങ്ങിയ രേഖകള്‍ നഷ്ടപ്പെട്ടതായി സൂചന;എട്ടു മലയാളികള്‍ അറസ്റ്റില്‍

നീലഗിരി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരി കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടു മലയാളികള്‍ അറസ്റ്റില്‍.

തൃശൂര്‍, മലപ്പുറം, വയനാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

മോഷണത്തില്‍ ജയലളിതയുടെയും ശശികലയുടെയും നിര്‍ണായക വിവരങ്ങളടങ്ങുന്ന സ്യൂട്ട് കേസ് നഷ്ടപ്പെട്ടതായി പൊലീസ് സംശയിക്കുന്നു.

Top