കോഴിക്കോട്: ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അടച്ചിട്ട നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ കക്കാടം പൊയിലിലെ പിവിആര്‍ പാര്‍ക്ക് തുറക്കാന്‍ ഉത്തരവിട്ടു. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018ലായിരുന്നു പാര്‍ക്ക് അടച്ചു പൂട്ടിയത്. പാര്‍ക്കിന്റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടേയും ബലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ക്ക് പൂട്ടിയത്.
ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്. പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക പഠനം നടത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.