നിലമ്പൂര്‍: സഹകരണ ബാങ്കിങ് രംഗത്തെ പ്രവര്‍ത്തനമികവിനും സാമൂഹ്യസേവന രംഗത്തെ ക്രിയാത്മക ഇടപെടലുകള്‍ക്കും നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന് കേരളത്തിലെ മികച്ച അര്‍ബന്‍ ബാങ്കിനുള്ള ഭാരത് നിര്മ്മാണ് പുരസ്ക്കാരം സമ്മാനിച്ചു.
ഗ്ലോബല്‍ അച്ചീവേഴ്സ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്ക്കാരം ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി റീതബഹുഗുണ ജോഷി എം.പി ബാങ്ക് ചെയര്മാന് ആര്യാടന് ഷൗക്കത്തിന് കൈമാറി. ബാങ്ക് സി.ഇ.ഒ വെങ്കിട്ടകൃഷ്ണന്‍ രാമസ്വാമി സംബന്ധിച്ചു.