പ്രകൃതിക്ഷോഭമുണ്ടായ നിലമ്പൂര്‍ മേഖലയില്‍ വിദഗ്ധ പരിശോധന വേണമെന്ന് ജിയോളജി സംഘം

നിലമ്പൂര്‍ : മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവുമുണ്ടായ നിലമ്പൂര്‍ മേഖലയില്‍ വിദഗ്ധ പരിശോധന വേണമെന്ന് ജിയോളജി സംഘം. 4 സംഘങ്ങളായി തിരിഞ്ഞായിരുന്നു ജിയോളജി വിഭാഗത്തിന്റെ പരിശോധന. മണ്ണ് സംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും, ജിയോളജിസ്റ്റും അടങ്ങുന്നതാണ് സംഘം. വിദഗ്ധ പരിശോധനക്കായി സാമ്പിളുകളും സംഘം ശേഖരിച്ചിട്ടുണ്ട്.

ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം ഇടങ്ങളില്‍ ഭൂമി വലിയതോതില്‍ വിണ്ടുകീറിയതായും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തി. പ്രദേശം ജനവാസ യോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ തീരുമാനിക്കൂ. കവളപ്പാറയ്ക്ക് പുറമെ പാതാര്‍, പോത്തുകല്ല്, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.

Top