കുപ്രസിദ്ധ പയ്യനിലൂടെ നിമിഷ സജയന്‍ സഹസംവിധായികയാകുന്നു

nimisha-sajayan

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്‍ ഒരു കുപ്രസിദ്ധ പയ്യനിലൂടെ സഹസംവിധായകയായി അരങ്ങേറുന്നു. ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക കൂടിയാണ് നിമിഷ.

ശരണ്യ പൊന്‍വണ്ണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി, നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, കാമറാമാന്‍ പി. സുകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വി സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജീവന്‍ തോമസിന്റെതാണ്.

Top