ജനീവ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോസ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ.
സംഭവം തീര്‍ത്തും അപലപനീയമാണെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ദുഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഭീകരവാദത്തെ ലോകത്തുനിന്ന് തുടച്ചു നീക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സെനയ പ്ലോഷ്ച്ചാഡ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 60ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.