ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ പ്രദേശത്തുള്ള സാന്‍സ്‌കര്‍ അഭയ കേന്ദ്രത്തില്‍ നിന്ന് ഒന്‍പത് പെണ്‍കുട്ടികളെ കാണാതായതായി പരാതി.
അര്‍ദ്ധ രാത്രിയോടെ കാണാതായ പെണ്‍കുട്ടികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വനിതാ ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍, സൂപ്രണ്ട് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു.
കഴിഞ്ഞ മെയ് മാസത്തില്‍ ദ്വാരകയിലെ മറ്റൊരു അഭയ കേന്ദ്രത്തില്‍ നിന്നും ഇവിടേയ്ക്ക് കൊണ്ടുവന്ന പെണ്‍കുട്ടികളാണിവര്‍. മനുഷ്യക്കടത്ത് സംഘത്തിന്റെ പക്കല്‍ നിന്നാണ് ഇവരെ രക്ഷിച്ചെടുത്തത്.