കശ്മീരിലെ കുപ് വാരയില്‍ ഹിമപാതം ; മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി

Kashmir Avalanche

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. ഏഴു വയസ്സുള്ള ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഇന്ന് നാല് മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തിയിരുന്നു. ആകെ മൂന്നു പേരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായും ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മരിച്ചവരില്‍ രണ്ടുപേര്‍ സുരക്ഷാ ഉദ്യാഗസ്ഥരാണ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എട്ട് യാത്രക്കാരോടൊപ്പം രണ്ടു വാഹനങ്ങളിലായി സഞ്ചരിക്കുമ്പോഴാണ് വെള്ളിയാഴ്ച വൈകുന്നേരം സാധ്‌നാ ടോപിനു സമീപം അപകടമുണ്ടായത്.

Top