കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ നാദിയ ജില്ലയില്‍ 14 കാരിയായ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ നിന്നും 9 സൂചികള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് സൂചികള്‍ നീക്കം ചെയ്തത്.
തിങ്കളാഴ്ച കൊല്‍ക്കത്തയിലെ നില്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ചൊവ്വാഴ്ചയാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷന് വിധേയയാക്കിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ പറ്റിയിരുന്നില്ല. സൂചികള്‍ കുട്ടി വിഴുങ്ങിയത് അല്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
തൊണ്ട വേദനയെ തുടര്‍ന്ന് ജൂലൈ 29നാണ് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് സൂചി തൊണ്ടയില്‍ ഉള്ളതായി കണ്ടെത്തിയത്. ആദ്യം ഒരു സൂചിയാണ് കണ്ടു പിടിച്ചതെന്നും തുടര്‍ന്നു നടത്തിയ ടെസ്റ്റിലാണ് മറ്റു സൂചികള്‍ ശ്രദ്ധയില്‍ പെട്ടതെന്നും പെണ്‍കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.