ജവാനില്‍ അഭിനയിക്കാന്‍ നയന്‍സിന് ലഭിച്ചത് കോടികള്‍

ഠാന്‍ എന്ന ചിത്രത്തിന്റെ മഹാവിജയത്തിന് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ‘ജവാന്‍’. 300 കോടി ബജറ്റില്‍ ആറ്റ്ലി ഒരുക്കിയ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുമ്പോള്‍ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ സ്വന്തം നയന്‍താരയാണ്. ചിത്രത്തില്‍ പ്രിയാമണിയും ദീപിക പദുക്കോണും, വിജയ് സേതുപതിയും എത്തുന്നുണ്ട്. ജവാനില്‍ അഭിനയിക്കാന്‍ ഷാരുഖ് ഖാന്‍ 100 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതിന് പുറമെ കളക്ഷന്റെ 60 ശതമാനവും ഷാരുഖിന് ലഭിക്കും.

വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി രൂപയാണ്. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രവുമാണ് ജവാന്‍. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ലഭിച്ചത് 10 കോടി രൂപയാണ്. ചെന്നൈ എക്സ്പ്രസിന് ശേഷം ഷാരുഖ് ഖാനും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയാമണി വാങ്ങിയ പ്രതിഫലം 2 കോടി രൂപയാണ്.ദീപിക പദുക്കോണിന്റെ പ്രതിഫലത്തെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സാധാരണനിലയില്‍ താരം ഒരു ചിത്രത്തിനായി വാങ്ങുന്നത് 15 മുതല്‍ 30 കോടി രൂപ വരെയാണ്. ജവാന് വേണ്ടി അതില്‍ കൂടുതല്‍ വാങ്ങിയോ എന്നാണ് ഇനി അറിയേണ്ടത്.

Top